nishchalam.blogspot.com

Sunday, 23 August, 2009

വഞ്ചിക്കാരന്‍ (The Boatman)

ഒന്നു മയങ്ങുവാന്‍ കാതങ്ങള്‍ താണ്ടണം...

The Boatmanവര്‍ക്കലയ്ക്കടുത്ത് കാപ്പില്‍-ഇടവ ഭാഗത്തെ പരവൂര്‍ കായലില്‍ നിന്നൊരു ദൃശ്യം. മറ്റൊരു ചിത്രം ഫ്ലിക്കര്‍ ആല്‍ബത്തിലും കാണാം.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon Sigma 70-300mm F4-5.6 APO DG MACRO
Focal Length : 70mm (35mm equivalent: 113mm)
Exposure Time : 0.003s (1/400)
Aperture : f/6.3
ISO : ISO-400
Exposure bias : 0 step
Flash : Not Used
--

23 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree | ഹരീ said...

വര്‍ക്കലയ്ക്കടുത്ത് കാപ്പില്‍ - ഇടവ ഭാഗത്തെ അഷ്ടമുടിക്കായലില്‍ നിന്നുമൊരു ചിത്രം.

chithrakaran:ചിത്രകാരന്‍ said...

പടം മനോഹരമായിരിക്കുന്നു.
സാങ്കേതികതയൊന്നുമറിയില്ല :)

ചാണക്യന്‍ said...

കടത്തുകാരന്റെ ചിത്രം നന്നായി....

പുള്ളി പുലി said...

ആ തോണി മുഴുവന്‍ ഫ്രെയിമില്‍ ഉണ്ടെങ്കില്‍ കുറച്ചൂടെ നന്നായേനെ

അരവിന്ദ് :: aravind said...

ഗംഭീരം.

(ഇത് ആ ഷാപ്പില്‍ നിന്നുള്ള വ്യൂ അല്ലേ?)

cALviN::കാല്‍‌വിന്‍ said...

കിടിലം. :‌)

മയൂര said...

ശ്ശോ...വെള്ളം, വള്ളം... മനോഹരം :)ഓഫ്, നേരത്തെ സ്മൈലിയിട്ടപ്പോള്‍ വിങ്കിപ്പോയി ;)

ramanika said...

ചിത്രം നന്നായി!

രമേഷ് said...

ഹരി പുതിയ ക്യാമറ വാങ്ങിയോ ? പണ്ട് canon s5/S3IS അല്ലായിരുന്നോ? ഉച്ചക്കാണോ ഈ ഫോട്ടോ എടുത്തത് ?

കുക്കു.. said...

നല്ല ചിത്രം..
:)

Rare Rose said...

തോണിക്കാരനും കായലും കൊള്ളാം..:)

Areekkodan | അരീക്കോടന്‍ said...

മനോഹരമായിരിക്കുന്നു.

മോഹനം said...

പടം കൊള്ളാം, ഇത്‌ ട്രെയിനില്‍ ഇരുന്നു കൊണ്ട്‌ എടുത്ത ചിത്രമല്ലേ.?

ഇത്‌ അഷ്ടമുടിക്കായല്‍ അല്ലാ. ഇത്‌ പരവൂര്‍ കായല്‍ (തെക്കും ഭാഗം) ആണല്ലോ. ദൂരെ ഒരു ലോറി കിടക്കുന്നതു കണ്ടോ ? അതിനപ്പുറം കടലാണ്‌. അതായത്‌ പരവൂരില്‍ (കൊല്ലം) നിന്നും വര്‍ക്കലക്ക്‌ റോഡു മാര്‍ഗ്ഗം പോകുമ്പോള്‍ വലതുവശം കടലും ഇടതുവശം കായലും. ഏകദേശം 4 കി.മി

((അഷ്ടമുടിക്കായലിനു കുറുകെ ഉള്ള പാലമാണ്‌ നീണ്ടകരപ്പാലം (റോഡ്‌), പെരുമണ്‍ പാലം (റെയില്‍)

ഇതു രണ്ടും കൊല്ലം പട്ടണത്തിനു വടക്കാണ്‌ ))

Haree | ഹരീ said...

@ chithrakaran:ചിത്രകാരന്‍, ചാണക്യന്‍, cALviN::കാല്‍‌വിന്‍, ramanika, കുക്കു.., Rare Rose, Areekkodan | അരീക്കോടന്‍,
നന്ദി. :-)

@ പുള്ളി പുലി
:-) നന്ദി. എനിക്കു തോന്നുന്നത് മുഴുവനായാല്‍ ഭംഗി കുറയുമെന്നാണ്!

@ അരവിന്ദ് :: aravind,
:-) നന്ദി.
(എന്നെ കള്ളുകുടിയനാക്കാനുള്ള ഗൂഢശ്രമം... അതിരിക്കട്ടെ, ഏതു ഷാപ്പാന്നാ പറഞ്ഞേ?)

@ മയൂര,
ഈ ‘ശ്ശോ’ എന്തിനായിരുന്നു? ആദ്യത്തെ വിങ്കിന്റെയാണോ? നന്ദി. :-)

@ രമേഷ്,
അതേയല്ലോ... S3IS ആയിരുന്നു. കാനണ്‍ 450D-യിലേക്ക് മാറിയത് കഴിഞ്ഞ ഡിസംബറില്‍. S3IS ഇപ്പോഴുമുണ്ട്... ഉച്ചക്കാണ് ഫോട്ടോ എടുത്തത്, എന്തേ?

@ മോഹനം,
ഇതെങ്ങിനെ ട്രയിനിലിരുന്ന് എടുക്കും! (ഇത് കായല്‍‌കരയില്‍ നിന്നുമെടുത്തതാണ്.) അതെ, സ്ഥലം അതു തന്നെ. കൊല്ലത്തിനു തെക്കുള്ള കായല്‍ പരവൂര്‍ കായലാണല്ലേ... തിരുത്തിനു നന്ദി. :-)
--

പൈങ്ങോടന്‍ said...

വെള്ളം ആകെ ഓവര്‍ എക്സ്പോസ്ഡ് ആയല്ലോ

അപ്പു said...

വെള്ളം ഓവർ എക്സ്പോസ്ഡ് ആയത് ഒരു അഭംഗിയായിത്തോന്നി. വഞ്ചിയേയും വഞ്ചിക്കാരനേയും സ്പോട്ട് മീറ്ററിംഗ് ചെയ്തോ? അല്ലെങ്കിൽ എക്സ്പോഷർ കോമ്പൻസേഷൻ ഉപയോഗിക്കാത്ത ഒരു പടത്തിൽ ഇങ്ങനെ സംഭവിക്കില്ലല്ലോ ഹരീ.

Haree | ഹരീ said...

@ പൈങ്ങോടന്‍,
അതെയതെ... :-(

@ അപ്പു,
വെള്ളത്തിന്റെ രീതിക്ക് എക്സ്‌പോസ് ചെയ്തപ്പോള്‍ വള്ളക്കാരന്‍ വല്ലാതെ ഇരുണ്ടു. പിന്നെ, വള്ളക്കാരന്റെ രീതിക്ക് എക്സ്പോസ് ചെയ്തു... (സ്പോട്ട് മീറ്ററിംഗ് ഒന്നും ഉപയോഗിച്ചില്ല... ഷട്ടര്‍സ്പീഡ് / അപേര്‍ച്ചര്‍ അതിനനുസരിച്ച് ക്രമീകരിച്ചു, അത്രമാത്രം.)
--

മീര അനിരുദ്ധൻ said...

മനോഹരമായ പടം/

വിഷ്ണു said...

ചിത്രം ഇഷ്ടമായി. അതിന്‍റെ ഫുള്‍ സൈസ് പടം കാണാന്‍ പറ്റിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായി ആസ്വദിക്കാമായിരുന്നു

Paachu / പാച്ചു said...

സിഗ്മാ 70-300 നെ ഒന്നു സ്വന്തമാക്കണമെന്നുണ്ട്, 300 M.M റേഞ്ചിലെ ചീപ്പ് & ബെസ്റ്റ് ആണെന്നാണറിവ്, സ്വന്തമാക്കിയവരുടെ അഭിപ്രായം ? റിസല്‍റ്റ് ?

Haree | ഹരീ said...

@ മീര അനിരുദ്ധന്‍, വിഷ്ണു,
നന്ദി. :-)

@ Paachu / പാച്ചു,
വാല്യു ഫോര്‍ മണി കണക്കിലെടുത്താല്‍ Sigma 70-300 കേമം തന്നെ. പക്ഷെ, വില കൂടിയ ലെന്‍സുകളുമായി താരതമ്യം ചെയ്താല്‍, റിസല്‍ട്ട് പോരെന്നു തോന്നും. ഒരു 250 നു ശേഷം ചിത്രത്തിന്റെ നിലവാരം വല്ലാതെ കുറയുന്നുണ്ട്. IS ഫംഗ്ഷന്‍ ഇല്ലാത്തതിനാല്‍ ഷേക്ക് ആകുവാന്‍ സാധ്യത കൂടുതല്‍. ബാരല്‍ പുറത്തേക്ക് നീണ്ടു വരുന്ന രീതിയിലായതിനാല്‍, സൂക്ഷിച്ച് ഉപയോഗിക്കുകയും വേണം. കാശുണ്ടെങ്കില്‍ കാനണ്‍ (Canon EF 70-200) തന്നെ മേടിക്കുന്നതാവും നല്ലത്. അതൊരണ്ണം സ്വന്തമാക്കിയാല്‍ കൊള്ളാന്നാണ് ഇപ്പോളെന്റെ ആഗ്രഹം. :-)
--

Pyari K said...

Like Chitrakaaran, I too do not know the technical aspects of photography.

But the pic and the title both are just superb! I just loved them!

Joji said...

മനോഹരമായിരിക്കുന്നു.

Next Photo Last Photo Go Home
 
Google+